Sorry, you need to enable JavaScript to visit this website.

മോഡി അദാനിയുടെ ജീവനക്കാരന്‍ മാത്രമെന്ന് രാഹുല്‍; ഫോണ്‍ ചോര്‍ത്തിക്കോളൂ, പിറകോട്ടില്ല

ന്യൂദല്‍ഹി- പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നത് അദാനിക്ക് വേണ്ടിയാണെന്നും എത്ര തന്നെ ഫോണ്‍ ചോര്‍ത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.  

അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കുകയാണ്. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്‌പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

പ്രാധനമന്ത്രി നരേന്ദ്രമോഡിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോഡി.  ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവരാണ്. ചോര്‍ത്തുക എന്നത്് കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തിയാണ്. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റി. ഇന്ത്യയില്‍ ഒന്നാമന്‍ അദാനിയാണെന്ന് തിരിച്ചറിയുകയാണ്. മോഡി രണ്ടാമതും അമിത് ഷാ മൂന്നാമതുമാണെന്നും രാഹുല്‍ പരിഹസിച്ചു.
തന്റെ ഓഫീസിലെ എല്ലാവര്‍ക്കും ആപ്പിളിന്റെ സന്ദേശമെത്തിയതായി രാഹുല്‍ഗാന്ധി വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കം നിരവധി പ്രതിപക്ഷ നേതാക്കള്‍ക്ക് ആപ്പിളിന്റെ ഫോണ്‍ ചോര്‍ത്തല്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. എത്ര ചോര്‍ത്തിയാലും ഭയപ്പെട്ട് പിന്മാറാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Latest News