കൊച്ചി- ഇസ്രായിലിനെതിരായ ഹമാസ് ആക്രമണത്തെ പ്രശംസിച്ച സി.പി.എം, മുസ്ലിം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത കേരള സര്‍ക്കാര്‍ നടപടിയെ അദ്ദേഹം അപലപിച്ചു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രന് പറഞ്ഞു.