ന്യൂദൽഹി- ഷാഹി ഈദ്ഗാഹ് മസ്ജിദ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് അലഹബാദ് ഹൈക്കോടതി രജിസ്ട്രി സുപ്രീംകോടതിക്ക് കൈമാറി. ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ 18 കേസുകൾ നിലവിലുണ്ടെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. കേസുകൾ എല്ലാം അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയതിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിക്കാൻ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻസ്ധു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് കേസ് നവംബർ 11ലേക്ക് മാറ്റി.