വാഷിങ്ടണ്‍- ഇസ്രായേല്‍- ഗസ്സ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വിലയില്‍ വലിയ വര്‍ധിക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനയും ഭക്ഷ്യ പ്രതിസന്ധിയും ഉണ്ടാകാന്‍ ഇത് കാരണമാകും. ലോകബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ്‌സ് ഔട്ട് ലുക്കിന്റേതാണ് മുന്നറിയിപ്പ്. യുദ്ധം ഇനിയും ശക്തമാകാതിരുന്നാല്‍ എണ്ണ വില വര്‍ധന നിയന്ത്രിക്കാനാകുമെന്നും ഇവര്‍ പറയുന്നു.
യുദ്ധം ശക്തമായി തുടരുകയാണെങ്കില്‍ 1973ലേതിനു സമാനമായി ആഗോളതലത്തില്‍ എണ്ണയുടെ വിതരണം കുറയും. ആഗോളതലത്തില്‍ ദിവസം ഏതാണ്ട് ആറുമുതല്‍ ഒരു ദശലക്ഷം ബാരല്‍ വരെ എണ്ണ വിതരണം കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ എണ്ണ വിലയില്‍ 56 മുതല്‍ 75 ശതമാനം വരെ വര്‍ധനവുണ്ടായേക്കാം. ഈ റിപ്പോര്‍ട്ടു പ്രകാരം ബാരലിന് 157 ഡോളര്‍ വരെ എണ്ണ വില വിര്‍ധിക്കാമെന്നും ലോക ബാങ്കിന്റെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഇന്റര്‍മിറ്റ് ഗില്‍ പറയുന്നു.
സംഘര്‍ഷം തുടര്‍ന്നാല്‍ മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളതും യുക്രെയ്‌നില്‍ നിന്നുള്ളതുമായ ഇരട്ട ഊര്‍ജ്ജ പ്രതിസന്ധിയാണ് നേരിടേണ്ടി വരിക.
എണ്ണ വില വര്‍ധിച്ചാല്‍ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയെയും ബാധിക്കുമെന്ന് ലോകബാങ്ക് ഡപ്യൂട്ട് ചീഫ് ഇക്കണോമിസ്റ്റ് അയ്ഹാന്‍ കോസ് പറയുന്നു. ഇപ്പോള്‍ പല രാജ്യങ്ങളിലും നിലവിലുള്ള ഭക്ഷ്യ വില വര്‍ധനയുടെ തോത് അതോടെ ഗണ്യമായി വര്‍ധിക്കും. ഇസ്രായേല്‍ സംഘര്‍ഷം തുടങ്ങിയതിനു പിറകേ എണ്ണ വിലയില്‍ ആറു ശതമാനം വര്‍ധനവാണുണ്ടായത്.
സംഘര്‍ഷം കൂടുതല്‍ കനക്കാതിരിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ എണ്ണ വിലയില്‍ ബാരലിന് 81 ഡോളര്‍ വരെ കുറവുണ്ടായേക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.