ടെല്‍അവീവ്- ഗാസയില്‍ ഹമാസ് തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ഇസ്രായില്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബാര്‍ണിയ ഖത്തര്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് നിരവധി ഹീബ്രു മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ സൈന്യം ഗാസയില്‍ പരിമിത കരയുദ്ധം ആരംഭിച്ചതിനു ശേഷമാണ് ബാര്‍ണിയ ദോഹയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടായെങ്കിലും ധാരണയിലെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായില്‍ ജയിലുകളിലുള്ള ഫലസ്തീനികളെ മോചിപ്പിക്കണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി.