കൊച്ചി-കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് കൂടി വരുമ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍ 'വേണ്ടേ ഭാരത്' പറയാന്‍ ഇനി അധികം സമയം വേണ്ടി വരില്ലെന്ന് മുരളി തുമ്മാരുകുടി.
ഇനിയും കൂടുതല്‍ വന്ദേ ഭാരത് വന്നാല്‍ മറ്റുള്ള ട്രെയിനുകള്‍ക്ക് പിന്നെ പിടിച്ചു കിടക്കാനേ സമയം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികള്‍ക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയില്‍ ക്രിയ ചെയ്യാന്‍ നോക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ആളുകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം
കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് വരുന്നു എന്നറിയുന്നു. സന്തോഷം. ഇതില്‍ നിന്നും മൂന്നു കാര്യങ്ങള്‍ ആണ് സ്പഷ്ടമാകുന്നത്
1. ഓടുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകളും 'ഹൌസ് ഫുള്‍'. അപ്പോള്‍ വിചാരിച്ച പോലെ അല്ല കാര്യങ്ങള്‍, ഇവിടെ 'ആര്‍ക്കൊക്കെയോ' തിരക്കുണ്ട്. ആളുകളുടെ സമയത്തിന് വിലയുണ്ട്, വില കൊടുക്കാന്‍ ആളുകള്‍ തയ്യാറാണ്. ഇടക്ക് കയറി നിന്ന് 'ഇവിടെ ആര്‍ക്കാണ് തിരക്ക്' എന്ന് പറയുന്നവര്‍ ജനങ്ങളില്‍ നിന്നും അകലെയാണ്, അകലുകയാണ്.
2. രണ്ടു വന്ദേ ഭാരത് ട്രെയിനുകള്‍ വന്നപ്പോള്‍ തന്നെ അതിന്റെ കൃത്യനിഷ്ഠ പാലിക്കാന്‍ വേണ്ടി മറ്റു ട്രെയിനുകളെ പിടിച്ചിട്ട് ഇപ്പോള്‍ തന്നെ ട്രെയിന്‍ യാത്ര ചെയ്യുന്ന ബഹുഭൂരിപക്ഷവും വന്ദേ ഭാരതിന് 'നല്ലത് മാത്രം വരണേ' എന്ന് പറഞ്ഞു തുടങ്ങി. ഇനിയും കൂടുതല്‍ വന്ദേ ഭാരത് വന്നാല്‍, മറ്റുള്ള ട്രെയിനുകള്‍ക്ക് പിന്നെ 'പിടിച്ചു കിടക്കാനേ' സമയം ഉണ്ടാകൂ. ട്രെയിന്‍ യാത്രക്കാര്‍ 'വേണ്ടേ ഭാരത്' പറയാന്‍ ഇനി അധികം സമയം വേണ്ട.
കേരളത്തില്‍ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികള്‍ക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയില്‍ ക്രിയ ചെയ്യാന്‍ നോക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ആളുകള്‍ അനുഭവിക്കുന്ന കഷ്ടപ്പാട്.
3. കേരളത്തിലെ ആളുകളുടെ സമയത്തിന്റെ വിലയും അതിവേഗ തീവണ്ടികള്‍ക്ക് പ്രത്യേക പാത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ദിവസം തോറും സ്പഷ്ടമായി വരും.
കെ റെയില്‍ വരും കേട്ടോ.