ജറൂസലം- ഗാസയുടെ മധ്യഭാഗത്തേക്കും വടക്കന്‍ ഭാഗത്തേക്കും സൈനിക മുന്നേറ്റം നടത്തിയതായി ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, കനത്ത തിരിച്ചടി നല്‍കിയതിനെ തുടുര്‍ന്ന് സൈന്യം പിന്‍വാങ്ങിയതായി ഹമാസ് അവകാശപ്പെട്ടു.
പരിക്കേറ്റവര്‍ക്കൊപ്പം പതിനായിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ ആശുപത്രികള്‍ക്ക് സമീപവും ഇസ്രായില് വ്യോമാക്രമണം തുടരുകയാണെന്ന് യുഎന്നും മെഡിക്കല്‍ സ്റ്റാഫും മുന്നറിയിപ്പ് നല്‍കി. ഇതിനിടയല്‍ സൈനികരും കവചിത വാഹനങ്ങളും വടക്കന്‍, മധ്യ ഗാസയിലേക്ക് മുന്നേറിയെന്നാണ് ഇസ്രായില്‍ അവകാശപ്പെടുന്നത്.
മധ്യ ഗാസയിലെ പ്രധാന വടക്ക് തെക്ക് ഹൈവേ ഒരു ഇസ്രായിലി ടാങ്കും ബുള്‍ഡോസറും തടയുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കര ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ഹൈവേ വഴി പലായനം ചെയ്യാനാണ് നേരത്തെ ഇസ്രായില്‍ സൈന്യം ഫലസ്തീനികളോട് ആവശ്യപ്പെട്ടിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)