മകന്റെ മുന്‍കാമുകിയെ 50 കാരി ഗുസ്തി മത്സരത്തില്‍ ഇടിച്ചിട്ടു; വൈറലായി വീഡിയോ

വാഴ്‌സ- പോളണ്ടില്‍ നടന്ന ഗുസ്തി മത്സരത്തില്‍ 50 കാരി 19 കാരിയെ തോല്‍പിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. മിക്‌സഡ് ആയോധന കല (എംഎംഎ) പോരാട്ടത്തില്‍ 50 വയസ്സായ ഗോസിയ മാജിക്കലിന്റെ വിജയം  ഇന്റര്‍നെറ്റില്‍ വൈറല്‍ വാര്‍ത്തയാകാന്‍ കാരണമുണ്ട്.  എതിരാളി  19 കാരി നികിത ഗോസിയയുടെ മകന്റെ മുന്‍ കാമുകിയാണ്.
വ്യക്തിഗത വൈരാഗ്യം തീര്‍പ്പാക്കാന്‍ എംഎംഎ ഉപയോഗിച്ചത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചു.  കഴിഞ്ഞ വാരാന്ത്യത്തില്‍ അരങ്ങേറ്റം കുറിച്ച പോളണ്ടിലെ പുതിയ സംഘടനയായ ക്ലൗട്ട് എംഎംഎയുടെ ബാനറിലാണ് പോരാട്ടം നടന്നത്. മകനുമായി നികിത വേര്‍പിരിഞ്ഞതു മുതല്‍ രണ്ട് സ്ത്രീകളും വിദ്വേഷത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട യുവാവ്  ജനപ്രിയ പോളിഷ് ഇന്റര്‍നെറ്റ് വ്യക്തിത്വമായ ഡാനിയല്‍ സ്വിയര്‍സിന്‍സ്‌കിയാണ്.
സ്വിയര്‍സിന്‍സ്‌കിയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മില്‍  ഏറ്റുമുട്ടുന്നതിലെത്തിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇവരുവരും സാധാരണഗതിയിലാണ് മത്സരം ആരംഭിച്ചതെങ്കിലും  എന്നാല്‍ ഗോസിയ മാജിക്കല്‍ ഉടന്‍ തന്നെ നികിതയെ ആക്രമിച്ചു തുടങ്ങി.
ചെറുപ്പവും ചടുലതയും കാരണം നികിത ഈ പോരാട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ എന്നാല്‍ ഗോസിയ മാജിക്കല്‍ കൗമാരിക്കാരിയെ ശരിക്കും ഇടിച്ച് പഞ്ചറാക്കി.
രണ്ടാം റൗണ്ടില്‍, 50 വയസ്സുകാരിയെ  ആക്രമിക്കാന്‍ അനുയോജ്യമായ അവസരം കണ്ടെത്തിയ നികിത കൂട്ടിനു ചുറ്റും ഓടിയെങ്കിലും മാജിക്കല്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു. ശരിക്കും  തിരിച്ചടിച്ചു. മാജിക്കല്‍ നികിതയെ അടിക്കുന്നതും നികിത താഴെ വീഴുന്നതും വീഡിയോയില്‍ കാണാം.
നികിതയ്ക്ക് പോരാട്ടം തുടരാനായില്ല, ഒടുവില്‍ രണ്ടാം റൗണ്ടില്‍ (ടെക്‌നിക്കല്‍ നോക്കൗട്ട്)  തോറ്റു.
നോക്കൗട്ട് വീഡിയോ കാട്ടുതീ പോലെയാണ് ഇന്റര്‍നെറ്റില്‍ പടര്‍ന്നത്.
 വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ വേലിയേറ്റത്തിനു കാരണമായി. പ്രായമായവര്‍, പ്രത്യേകിച്ച് 35 വയസ്സിനു മുകളിലുള്ളവര്‍, യുവാക്കള്‍ക്കെതിരായ എം.എം.എ പോരാട്ടത്തില്‍ വിജയിക്കുന്നത് വളരെ കുറവാണ്.

 

Latest News