വിജയനഗരം- വിശാഖപട്ടണത്തുനിന്ന് രായഗഡയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ വിജയനഗരം ജില്ലയില്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റ ഇരുപതിലേറെ പേര്‍ ആശുപത്രിയിലാണ്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച ശേഷമാണ് പാളം തെറ്റിയത്.
വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനുമാണ് കൂട്ടിയിടിച്ചത്. മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.