ലഖ്‌നൗ- ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ നൂറു റൺസിന് തോൽപ്പിച്ച് ആതിഥേയരായ ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി നേരിട്ടെങ്കിലും വിജയം ബൗളർമാർ തിരിച്ചുപിടിച്ചു. ഇന്ത്യയുടെ 229 റൺസ് പിന്തുടർന്നെത്തിയ ഇംഗ്ലണ്ട്് 34.5 ഓവറിൽ 129 റൺസിന് പുറത്തായി. ഇംഗ്ലണ്ട് നിരയിൽ ലിയാം ലിവിംഗ്‌സ്‌റ്റോണാണ് കൂടുതൽ റൺസ് നേടിയത്. 27. മറ്റൊരാളും 20 റൺസ് പോലും സ്വന്തമാക്കിയില്ല. നേരത്തെ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ 87 സൂര്യകുമാർ യാദവ് 49ഉം കെ.എൽ രാഹുൽ 39 ഉം റൺസ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് നേടി.