നടുറോഡില്‍ ഒറ്റയാന്‍ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു

മേട്ടുപ്പാളയം- തമിഴ്‌നാട് കോത്തഗിരി - മേട്ടുപ്പാളയം മലയോര റോഡില്‍ ഒറ്റയാന്‍ യാത്രികരുടെ കാര്‍ ആക്രമിച്ചു തകര്‍ത്തു. രാവിലെയാണ് സംഭവം. കോത്തഗിരിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഒറ്റയാന്‍ തകര്‍ത്തത്. യാത്രികര്‍ കാറില്‍നിന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ ജീവഹാനി ഒഴിവായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയിലെ കോത്തഗിരി മേട്ടുപാളയത്തെ മലയോരത്താണ് കാട്ടാന നിലയുറപ്പിച്ചത്. ആ വഴിവന്ന ബസിന്റെ ചില്ലുകളും കഴിഞ്ഞ ദിവസം ആന തകര്‍ത്തിരുന്നു. പ്രദേശത്ത് കാട്ടാനകളുടെ ശല്യം പതിവായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

 

Latest News