ശ്രീനഗര്‍- ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. ഇന്‍സ്പെക്ടര്‍ മസ്റൂര്‍ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.
പിസ്റ്റള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കുന്നു. പരിക്കേറ്റ ഇന്‍സ്‌പെക്ടറെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞ് ഭീകരരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്.