Sorry, you need to enable JavaScript to visit this website.

ഇന്റലിജന്‍സ് മേധാവികളെ പഴിചാരിയ പോസ്റ്റ് നെതന്യാഹു പിന്‍വലിച്ചു, മാപ്പ് പറഞ്ഞു

ടെല്‍അവീവ്- ഇന്‍ലിജന്‍സ് മേധാവികളെ കുറ്റപ്പെടുത്തിയ ട്വീറ്റ് പിന്‍വലിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ക്ഷമ ചോദിച്ചു. ഹമാസ് ആക്രമണത്തെക്കുറിച്ച് സുരക്ഷാ മേധാവികള്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന അവകാശവാദങ്ങള്‍ ശനിയാഴ്ച രാത്രി വൈകിയുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചിരുന്നു.  
ഹമാസ് പിറകോട്ട് പോയതാണ് എല്ലാ സുരക്ഷാ മേധാവികളും  ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. എന്നാല്‍ സുരക്ഷാ, ഇന്റലിജന്‍സ് മേധാവികളെ പഴിചാരി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം തിരിച്ചടിച്ചു. വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന്  പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും കുറച്ച് സമയത്തിന് ശേഷം അപൂര്‍വ മാപ്പ് പറയുകയും ചെയ്തു.
ഹമാസിന്റെ യുദ്ധ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഒരു ഘട്ടത്തിലും തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിക്ക് ശേഷം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. പലകോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രി ഗാലന്റ്, മന്ത്രി മെന്നി ഗാന്റ്‌സ് എന്നിവരോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് നെതന്യാഹു ക്ഷമ ചോദിച്ചത്.
നെതന്യാഹു പ്രതിരോധ മന്ത്രി യോവുമായി സംയുക്ത പത്രസമ്മേളനം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം. ഗാലന്റ്, മന്ത്രി ബെന്നി ഗാന്റ്‌സ്. യുദ്ധത്തിലായിരിക്കെ, നേതൃത്വം ഇങ്ങനെയാകാന്‍ പാടില്ലെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മിലിറ്ററി ഇന്റലിജന്‍സ് മേധാവിയും ഷിന്‍ ബെറ്റിന്റെ തലവനുമടക്കം എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും ഹമാസ് പിറകോട്ടു പോയെന്നും  ഒത്തുതീര്‍പ്പിനായി നോക്കുകയാണെന്നുമാണ് വിലയിരുത്തിയതെന്നായിരുന്നു നെതന്യാഹുവിന്റെ ആരോപണം. യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് വരെ എല്ലാ സുരക്ഷാ സേനകളും രഹസ്യാന്വേഷണ വിഭാഗവും ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും വീണ്ടും വീണ്ടും സമര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിലെ പരാജയത്തിന് ഇന്റലിജന്‍സ് മേധാവികളെ കുറ്റപ്പെടുത്തി പോസ്റ്റിട്ടതിനാണ് നെതന്യാഹു ക്ഷമ ചോദിച്ചത്.

 

Latest News