കൊച്ചി-കളമശേരി കൺവൻഷൻ സെന്ററിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുവതിയെ സംബന്ധിച്ച് ദുരൂഹത തുടരുന്നു. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനം നടത്തിയത് യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പുമൂലമാണെന്നും 16 വർഷമായി യഹോവയുടെ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായതായാണു വിവരം. ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽനിന്നും പോലീസീന് ലഭിച്ചു.