നെടുമ്പാശ്ശേരി- കോസ്റ്റ് ഗാർഡിൻ്റെ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ റൺവേയിൽ അടിയന്തരമായി ഇറക്കി . പറന്നുയർന്നപ്പോൾ വിമാനത്തിൻ്റെ എഞ്ചിൻ തകരാർ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടു . വിവരം ഉടൻ വിമാനതാവളത്തിൻ്റെ എയർ ട്രാഫിക് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥൻമാരെ അറിയിച്ചു . അവരിൽ നിന്ന് അനുവാദം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ലാൻ്റിംഗ് സാധ്യമായത് . വിമാന താവളത്തിലെ എല്ലാ സുരക്ഷ സന്നാഹങ്ങളോടും കൂടിയാണ് വിമാനം ഇറക്കിയത് . ഈ വിമാനത്തിൽ കോസ്റ്റ് ഗാർഡിൻ്റെ അഞ്ച് ഉദ്യോഗസ്ഥൻമാർ ഉണ്ടായിരുന്നു .വിശദമായ പരിശോധനക്കായി കോസ്റ്റ് ഗാർഡിൻ്റെ ഹാങ്കറിലേയ്ക്ക് മാറ്റി .