കളമശ്ശേരി ബോംബ് സ്ഫോടനം: കീഴടങ്ങിയ മാര്‍ട്ടിനെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

തൃശൂര്‍ - കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി 48 വയസ്സുകാരനായ മാര്‍ട്ടിനെ ചോദ്യം ചെയ്യലിനായി പോലീസ് രഹാസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്ത് ഇതും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് എത്തുന്നുണ്ട്. ഇയാള്‍ പറയുന്നത് സത്യമാണോ അതോ ഇയാള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളോ മറ്റോ ഉണ്ടോയെന്ന കാര്യം പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ എന്തിനാണ് കൊടകര പോലീസ് സ്‌റ്റേഷനില്‍ എത്തിയതെന്നും വ്യകതമല്ല. ഉച്ചക്ക് ഒന്നരയോടെ ബൈക്കില്‍ ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി താനാണ് കളമശ്ശേരിയില്‍ ബോംബ് വെച്ചതെന്ന് അറിയിക്കുകയായിരുന്നു.ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

Latest News