തിരുവനന്തപുരം - മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനം ആധുനിക സൗകര്യങ്ങളോടെയുള്ള ഭാരത് ബെന്‍സിന്റെ പുതിയ ബസ്സില്‍. ബസ്സിനുള്ളില്‍ പ്ര്ത്യേക സംവിധാനങ്ങളാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം. മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക ക്യാബിനും ബസ്സിനുള്ളില്‍ ഒരുങ്ങുന്നുണ്ട്. സ്വിഫ്റ്റിന് കീഴിലെ ഹൈബ്രിഡ് ബസ് മണ്ഡല പര്യടനത്തിന് ഒരുക്കാമെന്ന് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് പുതിയ ബസ് തന്നെ വാങ്ങാമെന്ന രീതിയിലേക്ക് തീരുമാനം മാറ്റുകയായിരുന്നു.. 140 മണ്ഡലങ്ങളിലൂടെ ഒരു മാസവും ഒരാഴ്ചയും നീണ്ടുനില്‍ക്കുന്നതാണ് യാത്ര. കാറുകള്‍ വേണ്ടെന്ന് വെച്ച് മുഖ്യമന്ത്രിമാരും ബസ്സില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മണ്ഡല പര്യടനത്തിനുള്ള ബസ് ഭാരത് ബെന്‍സിന്റെ ബസ് ബെംഗളൂരുവില്‍ നിര്‍മാണത്തില്‍ ആണ്. മിനി കിച്ചണ്‍, മീറ്റിംഗിന് റൗണ്ട് ടേബിള്‍, മുഖ്യമന്ത്രിക്ക് പ്രത്യേക കാബിന്, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ബസ്സിലുണ്ടാകും. 80 ലക്ഷം രൂപയോളം ചെലവ് വരും എന്നാണ് ലഭിക്കുന്ന വിവരം. അടുത്ത മാസം 18 മുതല്‍ ആണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡല പര്യടനം തുടങ്ങുന്നത്.