കൊല്ലം - ശാസ്താംകോട്ടയിൽ ഉപജില്ലാ കലോത്സവത്തിന് എത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാത്ഥിയും കടമ്പനാട് മാഞ്ഞാലി സ്വദേശിയുമായ അഭിനന്ദ് ആണ് മുങ്ങി മരിച്ചത്. ശാസ്താംകോട്ടയിൽ നടക്കുന്ന ഉപജില്ല കലോത്സവം കാണാൻ എത്തിയതായിരുന്നു വിദ്യാർത്ഥി. കലോത്സവം നടക്കുന്നതിനിടെ, സ്‌കൂളിനടുത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.