മാട്ടൂല്‍- തമിഴ്‌നാട്ടില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയ മുഹമ്മദ് കുഞ്ഞി എന്നയാളെ കണ്ടെത്താനുള്ള ശ്രമവുമായി സോഷ്യല്‍ മീഡിയ. പൊള്ളാച്ചി ഉദുമല്‍ പേട്ടില്‍ 1993 ല്‍ സ്ഥലം വാങ്ങിയ മുഹമ്മദ് കുഞ്ഞി എന്നയാളെ അന്വേഷിച്ച് ശിവസ്വമി എന്നയാളാണ് കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ എത്തിയത്. 30 വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയ ശേഷം മുഹമ്മദ് കുഞ്ഞി അങ്ങോട്ട് പോയിട്ടേയില്ലെന്നാണ് ശിവസ്വാമി പറയുന്നത്. പിതാവിന്റെ പേര് എ.എച്ച്. അബ്ദുല്‍ ഹമീദ് എന്നതു മാത്രമാണ് കൂടുതല്‍ ലഭ്യമായ വിവരം.
ഈ സ്ഥലം വില്‍ക്കുന്നുണ്ടോ എന്നറിയാനാണ് ശിവസ്വാമി അന്വേഷിക്കുന്നത് ഈ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നല്‍കി മുഹമ്മദ് കുഞ്ഞിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച മാട്ടൂല്‍ സ്വദേശിയായ മശൂദ് പറഞ്ഞു.
മശൂദ് നാല്‍പതോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മുഹമ്മദ് കുഞ്ഞിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് മശൂദുമായി ബന്ധപ്പെടാം. 00919061032504