Sorry, you need to enable JavaScript to visit this website.

പാക്കിസ്താന്റെ പ്രകോപനത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി

ശ്രീനഗര്‍- ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക്കിസ്ഥാന്റെ പ്രകോപനത്തില്‍ ഇന്ത്യയുടെ കടുത്ത പ്രതിഷേധം. വൈകിട്ട് നടന്ന ഫ്‌ളാഗ് മീറ്റിങ്ങിലാണ് ബി. എസ്. എഫ് പാക് റേഞ്ചേഴ്‌സിനെ പ്രതിഷേധം അറിയിച്ചത്. യോഗത്തില്‍ അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ ധാരണയായി.

പ്രകോപനം കൂടാതെ ഗ്രാമങ്ങളിലേക്കും അതിര്‍ത്തി പ്രദേങ്ങളിലേക്കും ഷെല്ലുകള്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്‍ പ്രയോഗിച്ചതോടെ ബി. എസ്. എഫ് പ്രത്യാക്രമണം ശക്തമാക്കുകയായിരുന്നു. 2021നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഗുരുതരമായി ലംഘിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് എട്ട് മണിയോടെ ആര്‍ണിയ മേഖലയില്‍ ആരംഭിച്ച വെടിവയ്പ്പ് ഏഴു മണിക്കൂറോളം നീണ്ടുനിന്നു. വെടിവയ്പ്പില്‍ ഒരു ബി. എസ്. എഫ് ജവാനും ഒരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന കമാന്‍ഡര്‍ തലത്തിലെ യോഗം അവസാനിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ വീണ്ടും വെടിവയ്പ്പ് തുടങ്ങിയത്. സുചേത്ഗറിലെ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലാണ് യോഗം നടന്നത്. ബി. എസ്. എഫില്‍ നിന്നും പാക് റേഞ്ചേഴ്‌സില്‍ നിന്നും ഏഴു പേര്‍ വീതം പങ്കെടുത്ത യോഗത്തില്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിരുന്നു.

Latest News