ഇസ്താംബൂൾ- ഗാസയിൽ ഇസ്രായിൽ സൈന്യം കുട്ടികളെ അടക്കം കൂട്ടക്കൊല ചെയ്യുന്നതിന് പിന്നിലെ പ്രധാന കുറ്റവാളികൾ പാശ്ചാത്യ ശക്തികളാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഉർദുഗാന്റെ പാർട്ടി ഇസ്താംബൂളിൽ നടത്തിയ ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗാസയിൽ അരങ്ങേറുന്ന കൂട്ടക്കൊലയുടെ പിന്നിലെ പ്രധാന കുറ്റവാളി പടിഞ്ഞാറൻ രാജ്യങ്ങളാണ്- തുർക്കിഷ്, പലസ്തീൻ പതാക വീശുന്ന ജനക്കൂട്ടത്തോട് ഉർുദുഗാൻ പറഞ്ഞു. ഗാസയിലെ കൂട്ടക്കൊല പൂർണ്ണമായും പാശ്ചാത്യരുടെ സൃഷ്ടിയാണ്. ഒരു യുദ്ധക്കുറ്റവാളിയെ പോലെയാണ് ഇസ്രായേൽ പെരുമാറുന്നത്. തീർച്ചയായും, എല്ലാ രാജ്യങ്ങൾക്കും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. എന്നാൽ ഈ കേസിൽ എവിടെയാണ് നീതി. ഉക്രൈനിലിെ സാധാരണക്കാരുടെ മരണത്തിൽ പാശ്ചാത്യ ശക്തികൾ കണ്ണുനീർ പൊഴിക്കുന്നു. എന്നാൽ ഗാസയിലെ മരണത്തിൽ അവർ കണ്ണടക്കുകയാണ്.
ഈ ഇരട്ടത്താപ്പിനും ഈ എല്ലാ കാപട്യങ്ങൾക്കും ഞങ്ങൾ എതിരാണ്. ഇസ്രായിലിന്റെ സഖ്യകക്ഷികൾ ക്രിസ്ത്യാനികളെ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യിപ്പിക്കാൻ ഒരു 'കുരിശുയുദ്ധ അന്തരീക്ഷം' സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Istanbul, Turkey.
— TIMES OF GAZA (@Timesofgaza) October 28, 2023
Thousands rally in solidarity with the Palestinian people in Gaza. pic.twitter.com/4LBJ2IJKHf