Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ നാളെ സ്‌കൂളുകൾക്ക് അവധി

ജിദ്ദ - കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിൽ ഇന്നലെയും ഇന്നും തുടർച്ചയായി മഴ പെയ്യുകയാണ്. അടുത്ത ദിവസങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്.
 

Latest News