Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹമാസ് വിമർശകരോട് ചോദ്യങ്ങളുമായി കെ.എൻ.എം മർകസുദ്ദഅ്‌വ

Read More

- ഹമാസിനു ജന്മംനല്കിയ രാഷ്ട്രീയ സാഹചര്യം പരിഹരിക്കണം; ഫലസ്തീൻ വിഷയത്തിലുള്ള ശ്രദ്ധേയമായ ഐക്യദാർഢ്യങ്ങളെ വിലകുറച്ചു കാണരുതെന്നും കെ.എൻ.എം മർകസുദ്ദഅ്‌വ

കോഴിക്കോട്  - ഫലസ്തീൻ വിമോചന പോരാളികളുടെ സംഘടനയായി ഉദയം ചെയ്ത ഹമാസിനെ തീവ്രവാദ ചാപ്പകുത്തി അധിക്ഷേപിക്കും മുമ്പ് ഹമാസ് രൂപം കൊള്ളാനിടയായ രാഷ്ട്രീയ സാഹചര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ എഴായിരത്തി അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ ദുരിതത്തിന്റെ കാരണക്കാർ ഹമാസാണെന്ന് പറയുന്നവർ വെസ്റ്റ് ബാങ്കിൽ ഹമാസില്ല എന്നത് ബോധപൂർവം മറക്കുകയാണ്. 1987-ൽ ഹമാസ് രൂപം കൊള്ളുന്നതിന് മുമ്പ് നാല്പത് വർഷത്തോളം പതിനായിരക്കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടത് ഹമാസ് തീവ്രവാദത്താലായിരുന്നോ എന്ന് വിമർശകർ വ്യക്തമാക്കണം.
ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാടുന്ന ഫലസ്തീനികളെ തീവ്രവാദ ചാപ്പ കുത്തി പശ്ചിമേഷ്യയിൽ വേരുറപ്പിക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് വഴിയൊരുക്കുന്ന സയണിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിന് മുസ്‌ലിം സംഘടനകളെ ചട്ടുകമാക്കി മാറ്റുന്നവർ വസ്തുതകൾക്ക് നേരെ കണ്ണടക്കുകയാണ്. കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഫലസ്തീൻ വിഷയത്തിൽ നടക്കുന്ന ശ്രദ്ധേയമായ പ്രതിഷേധങ്ങളെ വിലകുറച്ചു കാണുന്ന നീക്കങ്ങൾ പ്രതിഷേധാർഹാമാണ്
കെ.എൻ.എം മർകസുദ്ദഅവ വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. എം അഹ്മദ് കുട്ടി മദനി, എൻ.എം അബ്ദുൽജലീൽ, കെ.പി സകരിയ്യ, സി മമ്മു കോടക്കൽ, കെ.എം കുഞ്ഞമ്മദ് മദനി, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, കെ.എൽ.പി ഹാരിസ്, ഡോ. ഐ.പി സലാം, എം.ടി മനാഫ്, കെ.എ സുബൈർ, ഫൈസൽ നൻമണ്ട, അബുസ്സലാം പുത്തൂർ, ബി.പി.എ ഗഫൂർ , അലി മദനി മൊറയൂർ, ഡോ. അനസ് കടലുണ്ടി, കെ.എം ഹമീദലി, അഫ്‌നിദ പുളിക്കൽ, സഹൽ മുട്ടിൽ, ഡോ. അൻവർ സാദത്ത്, റുഖ്‌സാന വാഴക്കാട്, ആദിൽ നസീഫ് മങ്കട പ്രസംഗിച്ചു.

Latest News