തളിപ്പറമ്പ്-വീട്ടിൽ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന പന്ത്രണ്ടു വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് ഒമ്പത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂർക്കാരൻ വീട്ടിൽ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2019 ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. അന്നത്തെ പെരിങ്ങോം എസ്.ഐ, പി.സി. സഞ്ജയ്
കുമാറാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.