തൃശൂർ- വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ തോളിൽ കയ്യിട്ട് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. മോളേ എന്ന് വിളിച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കയ്യിട്ടാണ് സുരേഷ് ഗോപി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. എന്നാൽ മാധ്യമപ്രവർത്തക തന്റെ തോളിൽനിന്ന് സുരേഷ് ഗോപിയുടെ കൈ തട്ടി മാറ്റുന്നതും വീഡിയോയിൽ കാണാം.
പറ്റോന്ന് നോക്കട്ടെ മോളേ, എല്ലാരും ഒന്നും കാത്തിരിക്കട്ട എന്ന് പറഞ്ഞാണ് സുരേഷ് ഗോപി തോളിൽ കയ്യിട്ടത്. തുടക്കത്തിൽ സുരേഷ് ഗോപി തോളിൽ കയ്യിട്ടതോടെ മാധ്യമ പ്രവർത്തക പിറകിലേക്ക് മാറി. എന്നാൽ വീണ്ടും ചോദ്യം ചോദിച്ചതോടെ സുരേഷ് ഗോപി വീണ്ടും തോളിൽ കൈവെച്ചു. ഇതോടെ മാധ്യമ പ്രവർത്തക കൈ തട്ടിമാറ്റുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്.