ന്യൂദൽഹി-കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഉടൻ കീഴ്‌ക്കോടതിയിൽ കീഴടങ്ങണമെന്നും അതിന് ശേഷം ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. വൈദികർക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുമെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.
വൈദികരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒന്നാം പ്രതി 1999-ൽ പീഡനം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്നും ലൈംഗിക ശേഷി പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. അതേസമയം, ഈ മാം 13 ന് കോടതിയിൽകീഴടങ്ങുമെന്ന് എന്ന് വൈദികർ അറിയിച്ചു.