Sorry, you need to enable JavaScript to visit this website.

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ടെണ്ടുല്‍ക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

കൊച്ചി- സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ എട്ടാം എഡിഷന്‍ 29ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍, 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 5 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നീ മൂന്ന് ദൂരങ്ങളാണ് മാരത്തണിലുളളത്.

മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് തുടങ്ങുന്ന മാരത്തണ്‍ ഹോസ്പിറ്റല്‍ റോഡ്, ബോട്ട് ജെട്ടി, മറൈന്‍ ഡ്രൈവ് ക്വീന്‍സ് വേ, ഫോര്‍ഷോര്‍ റോഡ്, തേവര, രവിപുരം, നേവല്‍ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, എം. ജി. റോഡ് വഴി കറങ്ങി തിരികെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ അവസാനിക്കും.  ഫുള്‍ മാരത്തണ്‍ രാവിലെ മൂന്നര മണിക്കും ഹാഫ് മാരത്തണ്‍ രാവിലെ നാലര മണിക്കും ഫണ്‍ റണ്‍ രാവിലെ ആറിനും ആരംഭിക്കും. എല്ലാ രണ്ട് കിലോമീറ്ററിലും വെള്ളവും എനര്‍ജി ഡ്രിങ്കും ലഭിക്കാനുള്ള സംവിധാനമുണ്ടായിരിക്കും. മെഡിക്കല്‍ ട്രസ്റ്റിന്റെ അഞ്ച് ആംബുലന്‍സുകളും 150ല്‍ പ്പരം പാരാമെഡിക്കല്‍ സ്റ്റാഫും വൈദ്യസഹായത്തിനുണ്ടാകും. സൈക്കിള്‍ വളണ്ടിയര്‍മാരും സോള്‍സ് ഓഫ് കൊച്ചിന്റെ വളണ്ടിയര്‍മാരും ഓട്ടക്കാരുടെ സേവനത്തിനായി രംഗത്തുണ്ടാകും.

എല്ലാ ഇനങ്ങളിലുമായി ആറായിരത്തിന് മുകളില്‍ രജിസ്‌ട്രേഷനാണ് ഇതിനകം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓട്ടക്കാര്‍ പങ്കെടുക്കുന്ന മാരത്തണ്‍ പൂര്‍ണ്ണമായും പ്രകൃതി സൗഹാര്‍ദ്ദപരമായിരിക്കും.

Latest News