റിയാദ് - സ്റ്റാർബക്‌സ് കോഫി ഷോപ്പിൽ ഒരു കൂട്ടം യുവതികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. യുവതികൾ പരസ്പരം അടിക്കുകയും തൊഴിക്കുകയും മുടിയും വസ്ത്രവും പിടിച്ച് വലിക്കുകയും ചെയ്തു. സംഘർഷത്തിലേർപ്പെട്ടവരെ പിടിച്ചുമാറ്റാൻ സാധിക്കാതെ സ്ഥാപനത്തിലെ തൊഴിലാളികൾ സംഭവം നോക്കി നിന്നു. ഇതിനിടെ യുവതികളിൽ ഒരാളെ യുവാക്കളിൽ ഒരാൾ തൊഴിക്കുകയും ഇയാളെ മറ്റുള്ളവർ ബഹളം വെച്ച് തടയാൻ ശ്രമിക്കുകയും ചെയ്തു.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണെങ്കിൽ അവരെ പിടിച്ചുമാറ്റാൻ സാധിക്കും. എന്നാൽ സംഘർഷത്തിലേർപ്പെടുന്ന യുവതികളെ എങ്ങിനെ പിടിച്ചുമാറ്റും. സ്ത്രീകൾ തമ്മിലെ ഏറ്റുമുട്ടലുകൾ നോക്കിനിൽക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. അവരെ പിടിച്ചുമാറ്റാൻ ആർക്കും കഴിയില്ലെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു.
— منوعات إكس (@AmlShihata) October 26, 2023