ശ്രീനഗര്‍- അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ അര്‍ണിയ, ആര്‍ എസ് പുര സെക്ടറിലെ രാജ്യാന്തര അതിര്‍ത്തില്‍ വിവിധ ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യം വെച്ച് പാകിസ്ഥന്‍ സൈന്യം വെടിയുതിര്‍ത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ടു നിന്ന വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഗ്രാമങ്ങള്‍ക്ക് നേരെയും വെടിവെപ്പ് ഉണ്ടായെന്നാണ് സൂചന. പാക് റേഞ്ചേഴ്സ് ഷെല്ലുകള്‍ ഉപയോഗിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. അതേസമയം പാക് പ്രകോപനത്തിന് ശക്തനായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഒക്ടോബര്‍ 17ന് അര്‍ണിയ സെക്ടറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.