സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭീകര കലാപങ്ങളിലൊന്നായ മുംബൈ കലാപത്തിന് ശേഷം മുസ്‌ലിംകള്‍ക്ക് മഹാനഗരത്തില്‍ഡ വീട് ലഭിക്കുന്നില്ലെന്ന ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. ദശകങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രബുദ്ധ മേഖലയെന്ന് കരുതിയിരുന്ന പശ്ചിമ ബംഗാളിലും സമാന അനുഭവം. നാല് ഡോക്ടര്‍മാരാണ് കുടി ഒഴിക്കല്‍ ഭീഷണി നേരിടുന്നത്.
ദക്ഷിണ കൊല്‍ക്കത്തയിലെ ഹൗസിംഗ് കോളനിയില്‍ അയല്‍ക്കാരാല്‍ അകറ്റി നിര്‍ത്തപ്പെട്ട കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലെ നാലു ഡോക്ടര്‍മാരാണ് വിവരം മെഡിക്കല്‍ കോളേജിനെയും ഹോസ്പിറ്റല്‍ ആലുംമ്‌നിയെയും അറിയിച്ചിരിക്കുന്നത്. മുസഌങ്ങളായതിനാല്‍ ഇവര്‍ ഇവിടെ നിന്നും മാറണമെന്നാണ് അയല്‍ക്കാരുടെ ആവശ്യം. അഫ്ത്താബ് ആലം, മൊജിത്തബാ ഹസന്‍, നാസിര്‍ ഷെയ്ഖ്, സൗക്കത് ഷെയ്ഖ് എന്നിവരാണ് കഡ്ഗട്ടിലെ ഫഌറ്റില്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്. ഇവരുടെ പുറത്താക്കലിനെ എതിര്‍ക്കുന്ന സംഘാട്ടി അഭിജാന്‍ ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. ഇക്കാര്യത്തില്‍ അയല്‍ക്കാരോടും പ്രാദേശിക നേതാക്കളോടും പരിഹാരം കണ്ടെത്താന്‍ ആവശ്യപ്പെടാനിരിക്കുകയാണ് സംഘടന. നാലു മാസം മുമ്പാണ് നാലുപേര്‍ക്കുമായി എംസിഎച്ച് അലുംമ്‌നി ഫഌറ്റ് അനുവദിച്ചത്. കെട്ടിട ഉടമയ്ക്ക് താമസിക്കാന്‍ ഇടം നല്‍കുന്നതില്‍ എതിര്‍പ്പില്ല എങ്കിലും ചില അയല്‍ക്കാര്‍ ആദ്യം മുതല്‍ കുഴപ്പമുണ്ടാക്കുകയായിരുന്നു. തിങ്കളാഴ്ച ഒരു കൂട്ടുകാരന്‍ കാണാന്‍ വന്നത് മുതലാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. ചില അയല്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി ഐഡന്റിറ്റി തെളിവ് ആവശ്യപ്പെട്ടു. തങ്ങള്‍ മുസഌം ആയതിനാല്‍ മറ്റൊരു താമസസ്ഥലം കണ്ടുപിടിക്കാന്‍ അവരിലെ ഒരു മദ്ധ്യവയസ്‌ക്കന്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.മുസഌങ്ങള്‍ ആയതിനാല്‍ പലരും വീട് നല്‍കാന്‍ മടിക്കുകയാണ്. ആഴ്ചകളോളം വീടിന് വേണ്ടി അന്വേഷണം നടത്തിയ ശേഷമാണ് ഈ വീട് തന്നെ കിട്ടിയത്. ഡോക്ടര്‍മാര്‍ നാലുപേരും ഇതുവരെ വീടൊഴിഞ്ഞ് പോയിട്ടില്ല. എന്നാല്‍ ഇതുപോലെ സമാധാനമില്ലാത്ത അന്തരീക്ഷത്തില്‍ തുടരുന്നതിനേക്കാള്‍ വീടു മാറുന്നത് തന്നെയാണ് നല്ലതെന്ന അഭിപ്രായത്തിലാണ് ഇവര്‍. താന്‍ ഇറക്കി വിട്ടാല്‍ അതൊരു മോശപ്പെട്ട നടപടിയാകുമെന്നും എന്നാല്‍ അതിനായി തനിക്കും സമ്മര്‍ദ്ദം ഏറുകയാണെന്നും വീട്ടുടമ വ്യക്തമാക്കി.