ന്യൂദല്‍ഹി- ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹിമന്ത ബിശ്വ ശര്‍മയേയും അമിത്ഷായേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
''ഒരു സ്ഥലത്തേക്ക് ഒരു അക്ബര്‍ വന്നാല്‍, അയാള്‍ 100 അക്ബര്‍മാരെ വിളിച്ചുവരുത്തും. അതുകൊണ്ട് കഴിയുന്നത്ര വേഗം അയാളെ മടക്കി അയക്കുക. അതല്ലെങ്കില്‍ മാതാ കൗശല്യയുടെ ഭൂമി അശുദ്ധമാകും. ഗോത്ര വിഭാഗങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണ്. അതിനെതിരെ ശക്തമുയര്‍ത്തുന്ന തങ്ങള്‍ മതേതര സര്‍ക്കാരാണെന്നാണ് അവകാശപ്പെടുന്നത്. ഈ രാജ്യം ഹിന്ദുക്കളുടേതാണ്. ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട. ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് മതേതര്വതം പഠിപ്പിക്കണ്ട'' എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം.