ന്യൂദല്‍ഹി- രാജസ്ഥാനില്‍ നരേന്ദ്ര മോഡിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ചിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ബി. ജെ. പി നല്‍കിയ പരാതിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. താന്‍ അടുത്തിടെ ടെലിവിഷനില്‍ ഒരു ദൃശ്യം കണ്ടുവെന്നും ദേവനാരായണ ക്ഷേത്രത്തിലെത്തിയ നരേന്ദ്രമോഡി സംഭാവനപ്പെട്ടിയില്‍ ഒരു കവര്‍ സമര്‍പ്പിച്ചുവെന്നും അത് തുറന്നു നോക്കിയപ്പോള്‍ അതില്‍ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞ പ്രിയങ്ക അത് സത്യമാണോ കള്ളമാണോ എന്ന് തനിക്കറിയില്ലെന്നുമാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പറഞ്ഞത്.