ജിദ്ദ- കോഫിയിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്നും അനിയന്ത്രിതമായ ഷുഗര്‍ കാരണമുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കാമെന്നും അവകാശപ്പെടുന്ന വീഡിയോകള്‍ക്കിടയില്‍ ദുരനുഭവം പങ്കുവെച്ച് സൗദി പ്രവാസി.
നാട്ടിലും മറുനാട്ടിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപക പ്രചാരണം നേടിയ കോഫി കുടിച്ച് തനിക്ക് ഷുഗര്‍ കൂടിയെന്നും അവസാനം ഡോക്ടര്‍ പുതിയ മരുന്ന് നിര്‍ദേശിച്ചിരിക്കയാണെന്നുമാണ് മലപ്പുറം മൊറായൂര്‍ സ്വദേശിയായ മുഹമ്മദ് കുട്ടി പറയുന്നത്.
നാട്ടില്‍ 3100 രൂപക്കും സൗദിയില്‍ 200 റിയാലിനുമാണ് കോഫി വില്‍ക്കുന്നത്. പരിശോധനയില്‍ ഷുഗര്‍ കുറഞ്ഞതായി കാണിക്കുന്നില്ലെങ്കില്‍ പോലും പ്രമേഹം മൂലമുണ്ടായ ശാരീരിക അവശതകള്‍ പരിഹരിക്കപ്പെടുമെന്നാണ് കോഫി വില്‍ക്കുന്നവര്‍ അവകാശപ്പെടുന്നത്. അനുഭവമെന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളം വീഡിയോകള്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടയിലാണ് വാങ്ങിയ കോഫിയില്‍ ഒരു പായ്ക്കറ്റ് റൂമില്‍ കിടക്കുകയാണെന്നും ഷുഗര്‍ കൂടുമോ എന്ന ഭയം കൊണ്ടാണ് കുടിക്കാത്തതെന്നും മുഹമ്മദ് കുട്ടി പറയുന്നത്.
മുഹമ്മദ് കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി കമന്റുകള്‍ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകള്‍ നേടിയത്. കോഫി വില്‍പനയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും പറയുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു.