കോഴിക്കോട് - ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പതിനായിരക്കണക്കിന് വരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് കടപ്പുറത്ത് അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരം തീര്‍ത്തു. ലോകമെമ്പാടും നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുടെ ഭാഗമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് കടപ്പുറത്ത് മനുഷ്യാവകാശ മഹാറാലി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് റാലിക്കായി കോഴിക്കോട്ടേക്ക് എത്തിയിട്ടുള്ളത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ ഐക്യ ദാര്‍ഢ്യറാലിയില്‍ ഇപ്പോള്‍ മുസ്ലീം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷ പ്രസംഗം നടത്തുകയാണ്. ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിക്കുന്നത്. പ്രതിഷേധ പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കുന്നുണ്ട്.