ഗാസ സിറ്റി- ഇസ്രായിൽ സൈന്യം ഗാസയിൽ ബോംബിട്ട് തകർത്ത വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് രക്ഷപ്പെടുത്തിയ ഫലസ്തീനി വനിത കുഞ്ഞിനു ജന്മം നൽകി.ഗാസ മുനമ്പിലെ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വളരെ അകലെയല്ലാത്ത ആശുപത്രിയിലെത്തിച്ച് അടിയന്തിര സിസേറിയൻ നടത്തുകയായിരുന്നു.
ഇസ്രായിൽ ക്രൂരതയിൽ സ്ത്രീകളും കുട്ടികളും പ്രായമായ വ്യക്തികളുമാണ് ഏറെ ദുരിതവും വെല്ലുവിളിയും നേരിടുന്നത്.
നവീൻ അബു ഔദ എന്ന 30 കാരിയെയാണ് അവരുടെ അപ്പാർട്ട്മെന്റിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത്. വ്യോമാക്രമണത്തിൽ പരിക്കേറ്റ യുവതിക്ക് രക്തസ്രാവം തുടങ്ങിയിരുന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള ആശുപത്രിയിൽ യുവതിയെ എത്തിച്ചതെന്ന് ദ മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഡോക്ടർമാർ പെട്ടെന്ന് തന്നെ സി-സെക്ഷൻ നടത്തി. യുവതി ആരോഗ്യമുള്ള' പെൺകുഞ്ഞിനാണ് ജന്മം നൽകിയതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.