Sorry, you need to enable JavaScript to visit this website.

8316 കോടി ചെലവില്‍ ലോകത്തെ  ഏറ്റവും വിലയേറിയ ബംഗ്ലാവ് പണിയുന്നു 

ന്യൂയോര്‍ക്ക്- ലോകത്തെ ഏറ്റവും വിലമതിപ്പുള്ള വീട് 100 കോടി ഡോളര്‍ അതായത്  8316 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനാണ് പദ്ധതി. വീട് നിര്‍മ്മിക്കുന്നത് ശതകോടീശ്വരന്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ 38ാം സ്ഥാനക്കാരനുമായ ഹെഡ്ജ് ഫണ്ട് ഉടമ കെന്നത് ഗ്രിഫിന്‍ എന്ന കെന്‍ ഗ്രിഫിന്‍ ആണ് വീട് നിര്‍മ്മിക്കുന്നതിനായി ഫ്‌ളോറിഡയിലെ പാം ബീച്ചിലെ 20 ഏക്കര്‍ ഭൂമി ഇതിനായി അദ്ദേഹം വാങ്ങിച്ചു കഴിഞ്ഞു. നിലവില്‍ ഇവിടെയുള്ള വീടുകള്‍ പൊളിച്ചുമാറ്റി മെഗാ എസ്റ്റേറ്റ് നിര്‍മ്മിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
മെഗാ എസ്റ്റേറ്റിന്റെ നിര്‍മ്മാണത്തിന് മാത്രമായി 150 മില്യണ്‍ ഡോളര്‍ മുതല്‍ 400 മില്യണ്‍ ഡോളര്‍ വരെ ചെലവാകുപം എന്നാണ് കണക്കാക്കിയിരിക്കുന്നത്. 50000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടും ഗസ്റ്റ് ഹൗസും. ലക്ഷ്വറി സ്പാ, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ ഒരുക്കാവുന്ന സ്വിമ്മിംഗ് പൂള്‍, ജലാശയത്തിന് സമീപത്തായി ഒരുക്കുന്ന പൂന്തോട്ടങ്ങള്‍, വീട്ടുജോലിക്കാര്‍ക്കുള്ള കോട്ടേജുകള്‍ എന്നിങ്ങനെ വിശാലമായ സൗകര്യങ്ങളോടെയാണ് ബംഗ്ലാവ് ഒരുങ്ങൂന്നത്.
പുതിയ എസ്റ്റേറ്റിനെ ഭാവിയില്‍ തന്റെ റിട്ടയര്‍മെന്റ് ഹോമായി ഉപയോഗിക്കാനാണ് കെന്‍ പദ്ധതിയിടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം കെന്നിന്റെ മാതാവ് കാതറിന്‍ ഗ്രിഫിനാവും ഇവിടെ താമസിക്കുക എന്നും റിപ്പോര്‍ട്ട് ഉണ്ട്. 2019ല്‍ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് സൗത്തില്‍ 238 മില്യണ്‍ ഡോളര്‍ ചെലവില്‍ ഒരു പെന്റ് ഹൗസും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അമേരിക്കയില്‍ ഒരു വീടിനായി ചെലവാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായരുന്നു അത്. വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.


 

Latest News