കാലിഫോര്‍ണിയ- യുഎസിലെ കാലിഫോര്‍ണിയയില്‍ ഒരു ഷോപ്പിങ് മാളിന്റെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് ചെറുവിമാനം ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സാന്റ അന നഗരത്തിലെ സൗത്ത് കോസ്റ്റ് പ്ലാസ് ഷോപ്പിങ് കേന്ദ്രത്തിലാണ് അപകടം. മരിച്ചവര്‍ വിമാനത്തിലെ യാത്രക്കാരാണ്. നിലത്തുണ്ടായിരുന്ന ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപോര്‍ട്ടില്ല. അപകടത്തില്‍പ്പെട്ട ഇരട്ട എഞ്ചിന്‍ സെസ്‌ന 414 വിമാനം ഒരു സാന്‍ ഫ്രാന്‍സിസ്‌കോ കമ്പനിയുടേതാണ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.