ബെനോലിം - ആതിഥേയരായ ഗോവയോട് അപ്രതീക്ഷിതമായി തോറ്റതോടെ അനിശ്ചിതത്വത്തിലായ കേരളത്തിന് ഒടുവില്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് ഉറച്ചു. എല്ലാ ഗ്രൂപ്പിലെയും കളികള്‍ പൂര്‍ത്തിയായ ശേഷമാണ് മികച്ച രണ്ടാം സ്ഥാനക്കാരെ നിശ്ചയിച്ചത്. ആറ് ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരില്‍ മികച്ച മൂന്നെണ്ണമാണ് മുന്നേറിയത്. കേരളം കളിച്ച എ ഗ്രൂപ്പില്‍ അഞ്ചു ടീമുകളും ബാക്കി ഗ്രൂപ്പുകളില്‍ ആറ് ടീമുകളുമായത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
കേരളത്തിന് മൂന്നു ജയത്തോടെ ഒമ്പത് പോയന്റായിരുന്നു. 10 ഗോള്‍ വ്യത്യാസവും. ഉത്തര്‍പ്രദേശ്, റെയില്‍വേസ്, മിസോറം ടീമുകള്‍ക്ക് 12 പോയന്റുണ്ടായിരുന്നു. ഒടുവില്‍ ഉത്തര്‍പ്രദേശിനാണ് ഫൈനല്‍ റൗണ്ട് സ്ഥാനം നഷ്ടപ്പെട്ടത്.
ഗോവയും ദല്‍ഹിയും മണിപ്പൂരും അസമും സര്‍വീസസും മഹാരാഷ്ട്രയുമാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗ്ണ്ടിലേക്ക് മുന്നേറിയത്. ആതിഥേയരായ അരുണാചല്‍പ്രദേശ്, നിലവിലെ ജേതാക്കളായ കര്‍ണാടക, രണ്ടാം സ്ഥാനക്കാരായ മേഘാലയ ടീമുകള്‍ക്ക് നേരിട്ട് ഫൈനല്‍ റൗണ്ടില്‍ പ്രവേശനം നല്‍കി.