ചെന്നൈ - തമിഴ്നാട്ടില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്പില് പെട്രോള്‍ ബോംബെറിഞ്ഞയാള്‍ പിടിയില്‍. കറുക്ക വിനോദ് എന്നയാളാണ് അറസ്റ്റിലായത്. രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിക്കവെ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിന്തുടര്ന്ന് ഉടന്‍ പിടിക്കുകയായിരുന്നു.
പിടിയിലായ കറുക്ക വിനോദ് പെട്രോള്‍ ബോംബെറിഞ്ഞ ശേഷം ഗവര്‍ണര്‍ ആര്.എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതായും നീറ്റ് വിരുദ്ധ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിന്റെ അമര്‍ഷത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായും പോലീസ് വ്യക്തമാക്കി.
സംഭവം തമിഴ്നാട്ടിലെ നിയമവ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.