സഹപ്രവർത്തകയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കന്യാകുമാരി - നാഗർകോവിലിൽ യുവവനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ നിരന്തരം പീഡിപ്പിച്ച ഡോക്ടറെയാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടാർ പോലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയിലാണ് നടപടി.
 പരാതി നൽകിയ വനിതാ ഡോക്ടറെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കോട്ടാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 

Latest News