തിരുവനന്തപുരം - സംസ്ഥാനത്ത് ഒക്ടോബര്‍ 31 ന് ബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തും. ഇതിന് പിന്നാലെ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്താനും ബസ് ഉടമ സംയുക്ത സമിതി തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ദൂര പരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങളും സ്വകാര്യ ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്.. ഒക്ടോബര്‍ 31ന് സൂചനാ സമരം നടത്തുമെന്ന് അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ സര്‍ക്കാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.