കാസര്‍കോട് - മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. നേരത്തെ ജില്ല സെഷന്‍സ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആറു പ്രതികളും ജാമ്യ അപേക്ഷ സമര്‍പ്പിച്ചിരുന്നു.് ജാമ്യ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. ആദ്യമായാണ് കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കെ. സുരേന്ദ്രന് പുറമെ കേസിലെ മുഴുവന്‍ പ്രതികളും എതിര്‍ കക്ഷിയായ കെ.സുന്ദരയും കോടതിയില്‍ എത്തിയിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.