നാഗ്പൂര്‍- അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22 ന് തുറക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മാണം പുരോഗമിക്കുകയാണ്. ജനുവരി 22 ന് ശ്രീരാമ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.
പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി 14ന് ശേഷം മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കാനാണ് തീരുമാനം. പത്ത് ദിവസം ആഘോഷ പരിപാടികളായി ചടങ്ങുകള്‍ നടക്കും.