റാഞ്ചി - വാഹനം ഓടിക്കുന്നതിനിടയില്‍ സെല്‍ഫി എടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ നിയന്ത്രണം തെറ്റിയ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ ആണ് അപകടം.
ദസറ ആഘോഷ ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ 5.15 ഓടെയാണ് ബൊലേറോ വാഹനം കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. രണ്ടു കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്‌തെങ്കിലും ആരേയും രക്ഷപ്പെടുത്താനായില്ല.
ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കായി സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ പ്രദേശവാസിയായ ലൗലി ദേവി എന്ന യുവതിയും ഭര്‍ത്താവും സഹോദരനും യുവതിയുടെ മക്കളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.