Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആയിരങ്ങള്‍ കൂട്ടപ്പലായനം ചെയ്ത് ഇസ്രായേല്‍- ലബനാന്‍ അതിര്‍ത്തി

ന്യൂയോര്‍ക്ക്- സംഘര്‍ഷം തുടരുമ്പോള്‍ ഇസ്രായേല്‍- ലെബനാന്‍ അതിര്‍ത്തിയില്‍ നിന്നും പലായനം ചെയ്തവര്‍ ഇരുപതിനായിരത്തോളമെന്ന് യു. എന്‍. ഒക്ടോബര്‍ ആദ്യം മുതലാണ് ഇത്രയും പേര്‍ ലെബനാനില്‍ നിന്നും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതെന്നാണ് ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നത്. 

ഒക്ടോബര്‍ ഏഴിന് ഹമാസ്  ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിനും ഇതിനെതിരെ ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തിനും പിന്നാലെ  ഒക്ടോബര്‍ എട്ടു മുതല്‍ 19,646 പേരെ അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. ലെബനന്റെ തെക്ക് ഭാഗത്തേക്കാണ് കൂടുതല്‍ പേരും പലായനം ചെയ്യുന്നത്. അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ മാറ്റിപ്പാര്‍പ്പിക്കുന്ന ആളുകളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍  വക്താവ് മുഹമ്മദ് അലി അബുനാജെല പറഞ്ഞു. ജനങ്ങളുടെ കൂട്ട പലായനം രാജ്യത്ത് ഇതിനകം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നും അബുനാജെല പറഞ്ഞു.

ഇസ്രായേല്‍ ഗസയിലേക്കുള്ള ആക്രമണം ശക്തമാക്കിയതോടെ തെക്കന്‍ ലെബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രായേലിനെ ലക്ഷ്യമാക്കിയുള്ള ആക്രമണവും വര്‍ധിപ്പിച്ചു. ഇസ്രായേല്‍ ലെബനാനില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും ബോംബാക്രമണങ്ങളും നടത്തിയിട്ടുണ്ട്.

വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍, ദാരിദ്ര്യത്തിന്റെ വര്‍ധന എന്നിവയോടൊപ്പം ആഭ്യന്തര കുടിയൊഴിപ്പിക്കലുകള്‍ കൂടി നടക്കുന്നതോടെ രാജ്യത്തെ പ്രതിസന്ധി രൂക്ഷമാകും. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ആതിഥ്യം നല്‍കുന്ന കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും പലായനം സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് കൂടുതല്‍ പേര്‍ എത്തുന്ന തീരനഗരമായ ടയറില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഇനായ എസെദ്ദീന്‍ പറഞ്ഞു. ആറായിരത്തോളം പേരാണ്  ടയറില്‍ അഭയം തേടിയതെന്നും അവരില്‍ ചിലര്‍ക്ക് അഭയം നല്‍കാന്‍ മൂന്ന് സ്‌കൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇനായ എസെദ്ദീന്‍ അറിയിച്ചു. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാ സ്‌കൂളുകളും അഭയകേന്ദ്രമാക്കാന്‍ കഴിയില്ലെന്നും കുടിയിറക്കപ്പെട്ടവര്‍ക്കായി തുറക്കുന്ന ഓരോ സ്‌കൂളിലും പഠനപ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News