Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മീശ സ്ത്രീത്വത്തെ അപമാനിക്കുന്നു,  ഡി.സി പാരമ്പര്യം കളഞ്ഞുകുളിച്ചു -പി.സി.ജോർജ്

കോട്ടയം- വിവാദ നോവൽ മീശ സ്ത്രീത്വത്തെ അപമാനിക്കുന്ന തരംതാണ പുസ്തകമെന്ന് പി.സി ജോർജ് എം.എൽ.എ. മീശയിലെ ഭാഷ കൊച്ചു പുസ്തകത്തേക്കാൾ തരം താണതാണെന്ന് പി.സി ജോർജ് തുറന്നടിച്ചു. ഇത് ആരെങ്കിലും തുറന്നു പറയണമെന്നതിനാലാണ് താൻ ഇത് ചെയ്യുന്നത്.

ഇത്തരത്തിലുളള നോവൽ പ്രസിദ്ധീകരിക്കരുതായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അതിരു വിടരുത്. എഴുത്തുകാരൻ എസ്.ഹരീഷ് എഴുതിയ മീശ നോവലിലെ ഉള്ളടക്കം സഭ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നിർത്തി വെച്ചത്. സ്ത്രീത്വത്തിന് വില കൽപിക്കാതെ വിൽപന ചരക്കാക്കി ചിത്രീകരിക്കുന്നത് പാതകമാണ്. മീശ നോവൽ പുസ്തകമാക്കിയ ഡി.സി പണത്തിനു വേണ്ടി പാരമ്പര്യം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. വിവിധ മത വിഭാഗങ്ങളിൽപെട്ട സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അതിരു വിടുന്നത് ഗുണകരമല്ല. മാധവിക്കുട്ടിയുടെ എന്റെ കഥയിലൂടെ ലൈംഗികമായ അനുഭവങ്ങൾ പറയുന്നുണ്ടെങ്കിലും ഇത്രയും മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല. കൊച്ചു പുസ്തകത്തേക്കാൾ മോശം ഭാഷ ഉപയോഗിക്കുന്ന നോവൽ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നു.

എല്ലാത്തിനും ഒരതിരുണ്ട്. ഉള്ളടക്കം സഭ്യമല്ലെന്ന് കണ്ടപ്പോഴാണ് മാതൃഭൂമി അത് പ്രസിദ്ധീകരിക്കേണ്ടെന്ന് വച്ചത്. ആ നടപടിയെ സ്വാഗതം ചെയ്യുന്നു. വായിക്കാൻ കൊള്ളരുതാത്ത സാധനമാണത്. കടകളിൽ തൂക്കിയിട്ടു വിറ്റിരുന്ന നീല കലർന്ന ഉളളടക്കമുളള, കൊച്ചുപുസ്തകം എന്ന് തന്റെ നാട്ടിൽ വിളിക്കുന്ന പുസ്തകത്തേക്കാൾ മോശമാണ് ഇതിലെ ഭാഷ. സ്ത്രീത്വത്തിന് വില കൽപ്പിക്കാത്ത പരാമർശങ്ങളാണ് പുസ്തകത്തിലേത്. വിൽപന ചരക്കാക്കിയാണ് സ്ത്രീത്വത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഇത് സ്ത്രീ സമൂഹത്തോടുളള അവഹേളനമാണ്. ഇതിൽ അങ്ങേയറ്റം പ്രതിഷേധിക്കുന്നു. കോട്ടയത്തെ മാന്യതയും പാരമ്പര്യവുമുളള പുസ്തക പ്രസിദ്ധീകരണ സ്ഥാപനം ഇത് പുസ്തമാക്കിയതിലാണ് ഏറ്റവും അത്ഭുതമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ആ സ്ഥാപനം ഇത് ചെയ്യരുതായിരുന്നു.

വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് ഗുണ്ടകളെ നിയോഗിച്ച് പണം തിരിച്ചുപിടിക്കുന്ന നീക്കം അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് പാർലമെന്റ് തെരഞ്ഞെടുപ്പോടെ ഇല്ലാതാവുമെന്നും പി.സി പറഞ്ഞു.

Latest News