ബംഗളൂരു-കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനമായ ഐകിയയോട് പിഴയൊടുക്കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000 രൂപ നല്‍കാന്‍ ബംഗളൂരു ഉപഭോക്തൃകോടതി ഉത്തരവിട്ടു.
പേപ്പര്‍ ക്യാരി ബാഗിനായി യുവതിയില്‍നിന്ന് 20 രൂപയാണ് ബംഗളൂരുവിലെ ഐകിയയുടെ ഷോറൂമില്‍ നിന്ന് കെപ്പറ്റിയത്. സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമായ ഐകിയയില്‍ യുവതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിറിലാണ് ഷോപ്പിങിനായി എത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ക്യാരി ബാഗിന് 20 രൂപ ചാര്‍ജ് ഈടാക്കി. ബാഗില്‍ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു. ബാഗിന് വേറെ പണം നല്‍കിയത് ഇവര്‍ ചോദ്യം ചെയ്തെങ്കിലും സ്ഥാപനം അംഗീകരിച്ചില്ല. ഒടുവിൽ യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച കമ്മീഷൻ യുവതിക്ക് നഷ്ടപരിഹാരമായി 3000 രൂപ നല്‍കാൻ ആവശ്യപ്പെട്ടു.