ദുബായ്- അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും തൃശൂര്‍ തന്നാല്‍ എടുക്കും അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനുമായി ബന്ധപ്പട്ട് ദുബായില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.