കൊല്ലം - കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കൊല്ലം മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന(42)യാണ് മരിച്ചത്. തിങ്കാളാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്.
ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് ആമിന മതിലിനും മണ്ണിനും അടിയിലാവുകയായിരുന്നു. അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അബ്ദുൽ ഗഫൂർ ആണ് ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന.