മുംബൈ- കാന്തിവാലിയിലെ എട്ടുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കാന്തിവാലി വെസ്റ്റിലെ മഹാവീര്‍ നഗറിലെ പവന്‍ ധാം വീണാ സന്തൂര്‍ ബില്‍ഡിംഗില്‍ ഉച്ചയ്ക്കാണ് സംഭവം. ജോസു ജെംസ് റോബര്‍ട്ട് (8), ഗ്ലോറി വാല്‍ഫാത്തി (43) എന്നിവരാണ് മരിച്ചത്.
ലക്ഷ്മി ബുറ (40), രാജേശ്വരി ഭര്‍ത്തരെ (24), രഞ്ജന്‍ സുബോധ് ഷാ (76) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.